മോസ്കോ: പറക്കുന്നതിനിടെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് റഷ്യന്‍ യാത്രാ വിമാനം ചോളവയലില്‍ അടിയന്തരമായി ഇടിച്ചിറക്കി. സംഭവത്തില്‍ 23 യാത്രക്കാര്‍ക്ക് പരിക്കേറ്റു. പക്ഷക്കൂട്ടത്തില് ഇടിച്ചതോടെ വിമാനത്തിന്റെ എന്ജിന് തകരാറിലായതാണ് അപകടത്തിനു കാരണമായത്.
മോസ്കോയില്‍നിന്നും ക്രിമിയയിലേക്ക് പോകുകയായിരുന്ന ഉറല്‍ എയര്‍ലൈന്‍സ് എയര്‍ബസ് 321 ആണ് അപകടത്തില്‍പ്പെട്ടത്. വിമാനം പറന്നയുര്ന്നയുടനെ കടല്‍പ്പക്ഷികളുടെ കൂട്ടം ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വിമാനം ഭാഗീകമായി തകര്‍ന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തില്‍ 233 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.