ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ചൊവ്വാഴ്ച ഉച്ചയോടെ 130.75 അടിയായി ഉയർന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇപ്പോള്‍ കുറവാണ്. സെക്കൻഡിൽ 3837 ഘന അടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
142 അടിയാണ് അണക്കെട്ടിന്റെ അനുവദനീയ സംഭരണ ശേഷി. തമിഴ്നാട് സെക്കൻഡിൽ 1400 ഘന അടി വെള്ളം ഇവിടെ നിന്ന് കൊണ്ടു പോകുന്നുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറവാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.