തിരുവനന്തപുരം: അമ്പൂരിയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തിന്റെ നിർമ്മാണം നടക്കുന്ന വീടിന് സമീപത്ത് വച്ച് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്.
രാഖിയെ സുഹൃത്ത് അഖിലും സഹോദരൻ രാഹുലും അഖിലിന്റെ സുഹൃത്ത് ആദർശും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാഖിയുമായി പ്രണയത്തിലായിരുന്ന അഖിൽ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെയാണ് ഇരുവരും തമ്മിൽ പ്രശ്നമുണ്ടാകുന്നത്. മറ്റൊരു വിവാഹത്തിന് തയ്യാറായ അഖിലിന്റെ തീരുമാനത്തെ എതിർത്ത രാഖിയെ അഖിലും സഹോദരൻ രാഹുലും ആദർശും ചേർന്ന് കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.