കൊച്ചി:പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയെ കാണാതായിട്ട് ആഴ്ചകള്‍ കഴിയുന്നു. ഏറെ വിവാദമുണ്ടാക്കിയ ജിഷ വധത്തിന് പിന്നാലെ ആഡംബര ജീവിതം നയിച്ചു വന്ന മാതാവ് എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇടക്കിടെ രാജേശ്വരി ക്ഷേത്ര ദര്‍ശനങ്ങള്‍ക്കായി ദിവസങ്ങളോളം വീടുവിട്ടു നില്ക്കാറുള്ളതിനാല് അടുത്ത ബന്ധുക്കള്‍ പോലും ഇവരുടെ അസാനിധ്യം ശ്രദ്ധിച്ചിരുന്നില്ല
.
ജിഷയുടെ മാതാവും സഹോദരിയും താമസിക്കുന്ന വീട്ടില്‍ ഇപ്പോള്‍ സഹോദരിയും മകനും മാത്രമാണുള്ളത്. രാജേശ്വരിയെ കാണാതായത് സംമ്പന്ദിച്ച് വിവരം രഹസ്യാന്വേഷണ വിഭാഗവും അറിഞ്ഞിട്ടില്ല.
രാജേശ്വരിയുടെ കാണാതായത് ഇപ്പോള്‍ ചര്‍ച്ചയാവാന്‍ കാരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ്. മുടി മുറിച്ച് ഫേഷ്യല്‍ ചെയ്ത് പുതിയ രൂപത്തില്‍ ബ്യൂട്ടി പാര്‍ലറില്‍ നില്ക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായി. ഇതോടെയാണ് ആളുകള്‍ രാജേശ്വരിയെ തെരഞ്ഞ് തുടങ്ങിയത്. ഈ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ തെറിവിളിയാണ് നടക്കുന്നത്.
ഇത്രയും ക്രൂരമായി കൊല്ലപ്പെട്ട മകളുടെ ഓര്‍മകളെ മായ്ച്ചു കളഞ്ഞ് മകളുടെ പേരില്‍ ലഭിച്ച ലക്ഷങ്ങള്‍കൊണ്ട് ജിഷയുടെ അമ്മ രാജേശ്വരി ഇപ്പോള്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നു.അടുത്തിടെ വ്യാപക പരാതി ഉയര്‍ന്നതോടെ രാജേശ്വരിയുടെ പോലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു. തങ്ങളോടു രാജേശ്വരി തികഞ്ഞ അവജ്ഞയോടെയാണ് പെരുമാറിയിരുന്നതെന്ന പൊലീസുകാരുടെ പരാതിയെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചത്. മുടി ചീകിക്കെട്ടിക്കുന്ന ജോലിവരെ ചെയ്യിച്ചിട്ടുണ്ടെന്നു വനിതാ പൊലീസുകാര്‍ നേരത്തെ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. ജനറല്‍ ആശുപത്രിയിലും മറ്റും ചികിത്സയില്‍ കഴിയുമ്പോള്‍ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടില്‍ നിലത്താണ് പൊലീസുകാരെ കിടത്തിയിരുന്നത്. ഇതിനൊപ്പം അസഹ്യമായ അസഭ്യവര്ഷവുമുണ്ടായിരുന്നുവെന്നും പൊലിസുകാര്‍ പറയുന്നു.