ദില്ലി: കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാനൊരുങ്ങി ദില്ലി സര്‍ക്കാര്‍. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അഴിമതി കേസുകളില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരക്കാര്‍ സർക്കാരിന്‍റെ ജനകീയ പദ്ധതികളിൽ കാലതാമസം വരുത്തുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിഷയം ലെഫ്.ഗവർണർ അനിൽ ബായിജാള്‍ ചീഫ് സെക്രട്ടറി വിജയ്ദേവ് എന്നിവരുമായികെജ്രിവാള്‍ ചർച്ച ചെയ്തു. കേന്ദ്ര സിവിൽ സർവീസ് ചട്ടം 56 അനുസരിച്ചാണ് സര്‍ക്കാരിന്‍റെ നീക്കം.