മൂവാറ്റുപുഴ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഓ സൂരജിന്റെയും ബന്ധുക്കളുടേയും 5 കാറുകളടക്കം കോടികളുടെ ആസ്തികളും സ്വത്തുക്കളും ജപ്തി ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവായി. പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ 2004 ജനുവരി മുതല്‍ 2014 നവംബര്‍ വരെയുള്ള കാലയളവില്‍ റ്റി ഒ സൂരജ് വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് വിജിലന്‍സ് ജഡ്ജി ബി കലാംപാഷയുടെ വിധി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അഴിമതി നിരോധന നിയമപ്രകാരം കുറ്റപത്രം കോടതിയില്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സൂരജ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലെത്തി ജാമ്യമെടുത്തു.
റ്റി ഒ സൂരജ് ഭാര്യ സുമ സൂരജ്, മക്കളായ റിസ് വാന്‍ സൂരജ്, റിസാന സൂരജ്, റഷിന് സൂരജ്, തൃക്കാക്കര പുത്തന്‍പുരയ്ക്കല്‍ പി എം നിസ്തര്‍ എന്നിവരുടെ പേരിലുള്ളതാണ് സ്വത്തുക്കള്‍. ജോലിയിലിരിക്കെ ശമ്പളത്തിനു പുറമേ 12 കോടിയോളം രൂപയുടെ അധികവരുമാനമാണ് വിജിലന്‍സ് കണ്ടെത്തിയത്.
എളമക്കരയില്‍ ഭാര്യയുടെ പേരില്‍ 6 സെന്റും, 8.9 സെന്റും, 2.5 സെന്റിലുള്ള സ്ഥലം,15.5 സെന്റുസ്ഥലം, എളംകുളത്തെ കെന്റ് ഹെയില്‍ ഗാര്ഡന് ഫ്ളാറ്റ്, ആലങ്ങാട്ടെ 57 സെന്റു സ്ഥലം, തോട്ടക്കാട്ടുകരയിലെ 10 സെന്റും വെണ്ണലയില്‍ മകന്റെ പേരില്‍ 3300 സക്വയര്‍ ഫീറ്റുള്ള കൊമേഴ്സ്യല്‍ ബില്‍ഡിംഗ് 16 സെന്റിലെ ഇരുനില കെട്ടിടം മക്കളുടെ തന്നെ പേരിലുള്ള ആലുവയിലെ 3 ഗോഡൗണുകള്‍, പീരുമേട്ടിലുള്ള 25 സെന്റും, ഏരാനെല്ലൂരിലെ 10.99 സെന്റും വാഴക്കാലയിലെ 51 സെന്റിലുള്ള 15000 സ്ക്യര്ഫീറ്റിലുള്ള ഗോഡൗണും എളം കുളത്തെ മറ്റൊരു കെട്ടിടവും ജപ്തി ചെയ്തിട്ടുണ്ട്. തലസ്ഥാനത്തെ ഹീരഅപ്പാര്ട്ട് മെന്റിലെ ആഡംബര ഫ്ളാറ്റ് കൈമാറ്റം ചെയ്യുന്നതും കോടതി വിലക്കി. ജപ്തി ചെയ്തിട്ടുണ്ട്.
എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി ശശിധരനാണ് ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്. പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ എല്‍ ആര് രഞ്ജിത്ത് ഹാജരായി.