സ്ഥിരമായ കയ്യേറ്റങ്ങളില്‍ നമ്മുടെ മൂവാറ്റുപുഴയും സ്മാര്‍ട്ടാകുന്നു.
നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന കയ്യേറ്റങ്ങള്‍ കാണുന്നില്ലേ.. കേരള ചരിത്രത്തില്‍ ആദ്യമായി കയ്യേറ്റങ്ങള്‍ക്കെതിരെ പരാതി വേണമെന്നു പറഞ്ഞത് ഇവിടെയാണ്. പരാതി നൽകിയിട്ടെന്താവാൻ എല്ലാം എല്ലാവരും അറിഞ്ഞല്ലോ..?. അവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലേ. ഇല്ലാത്ത പ്രതിപക്ഷവും വല്ലാത്ത ബാധ്യതയാണ് നമുക്കെന്ന് പറയാതെയും വയ്യ. രണ്ട് ബിജേപിക്കാര്‍ ജയിച്ച് എത്തിയപ്പോള്‍ സന്തോഷിച്ചു. അവരും സിന്റിക്കേറ്റിലാണ്. സർവ്വോപരി അവിയൽ മയം. എന്നിട്ടാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് നഗരം മോടികൂട്ടാന്‍ പോണത്രേ..! ഒന്നും വേണ്ട, കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ കയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റാന്‍ തന്റേടമുണ്ടാകണം. ഇതെല്ലാം കാണുമ്പോൾ ആരങ്കിലും മോശം പറഞ്ഞാൽ അവരോട് സൈബർ കോപം ഉയരും.
5 കടമുറികള്‍ അനധികൃതമായി പണിതെടുത്ത പിഎംടിക്ക് കൗണ്‍സിലിന്റെ പച്ച പരവതാനി ( 6 മാസത്താൽ താഴെ മാത്രമായിട്ടുള്ളു എവറസ്റ്റ് ജംഗ്ഷനിലെ നിർമ്മാണം നടന്നിട്ട് ) പാടത്തോ സ്റ്റേഡിയത്തിലോ പണി മുടക്കാനിറങ്ങിയവര്ക്കും ഭരിക്കുന്നവര്‍ക്കും പരാതിയില്ലല്ലോല്ലേ..പിന്നെ എങ്ങനെ നഗരം സ്മാർട്ടാവും എന്ന് ആരങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയരുതല്ലോ.
പി.ഓ ജംഗ്ഷന് കച്ചേരിത്താഴം റോഡുവക്കില്‍
സ്ഥലം വിട്ടു നൽകാൻ 18 കോടിയോളം സർക്കാർ നൽകി. ഇത് വാങ്ങി എടുത്തവരിൽ പലരും വിട്ടു കൊടുത്ത സ്ഥലത്ത് ചട്ടവിരുദ്ധമായി കെട്ടിടം പണിതിട്ടും നഗരം ഭരിക്കുന്നവരോ ഇല്ലാത്ത പ്രതിപക്ഷത്തിനോ ഇതൊന്നും കാണാന്‍ പറ്റണില്ല പോലും. അതിനാവും കാമറ…
വാഹനങ്ങളുടെ മത്സരയോട്ടങ്ങള്‍, നിയമലംഘനങ്ങള്‍,സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ എല്ലാം ഇനി മുതല്‍ നിരീക്ഷണ ക്യാമറകള്‍ ഒപ്പിയെടുക്കും എന്നാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന കുറിപ്പിലുള്ളത്. ഇത് വായിച്ചിട്ട് ചിരിക്കാതെ വയ്യ…! മുനിസിപ്പല്‍ ഓഫീസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ ഫോണുകള്‍ എന്നിവയിലൂടെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കഴിയുമെന്നും കുറിപ്പിലുണ്ട്. ഇവര്‍ കണ്ടിട്ട് എന്ത് ചെയ്യാനാണെന്ന് കരുതി കൂളായി നടക്കണ്ട.(അപ്പം കാര്യം മനസ്സിലായല്ലേ) പൊലീസ് സ്റ്റേഷനിലും പരിശോധിക്കാന്‍ സംവിധാനം നല്‍കിയിട്ടുണ്ട്. കുഴപ്പം കാണിക്കുന്നവരെ പൊക്കിയിരിക്കും. അനധിക്യത നിർമ്മാണങ്ങൾക്കെതിരെ ഒരോടുപോലും മാറ്റാന്‍ കഴിയണില്ല അപ്പഴാ നഗരസഭയുടെ പൊക്കൽ..!
ചുരുക്കിപ്പറഞ്ഞാല്‍ പഴയപോലെ ടൗണിലെ കളികള്‍ നടക്കില്ലെന്നര്‍ത്ഥം.(ഇനി എന്ത് കളി) എന്തു നല്ലകാര്യം വന്നാലും കുറ്റം പറഞ്ഞ് വരുന്നവര്‍ ഇതിനെതിരെയും പറഞ്ഞുതുടങ്ങിയിട്ടുണ്ടന്നും കുറിപ്പിലുണ്ട്, അവരോടൊക്കെ ഉപദേശം ഇങ്ങനെ, നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് കൂടി കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതാണ് ക്യാമറകള്‍.(റോഡ് കയ്യേറി കയ്യേറി അപകടങ്ങള്‍ മരണങ്ങള് എത്രയായെന്നു വല്ല കണക്കുമുണ്ടോ). എന്തായാലും കുറിപ്പ് സോഷ്യൽ മീഡിയയിൽ പറന്നു കളിക്കയാണ്. കുറിപ്പ് പ്രചാരകരും പറയുന്നു കുറിപ്പ് ഒരു കുരുപ്പാണന്ന്. ശരിക്കും നഗരം സ്മാർട്ടാവും അത് കയ്യേറ്റങ്ങളിലൂടെ ആവും എന്ന് മാത്രം.