ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായി ഇന്ത്യ ഇന്ന് ആദ്യ സന്നാഹ മത്സരത്തിനിറങ്ങും. ന്യുസീലൻഡാണ് എതിരാളികൾ. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണി മുതൽ ഇംഗ്ലണ്ടിലെ ഓവലിലുള്ള ക്രിക്കറ്റ് മൈതാനത്താണ് മത്സരം. ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് ഐ സി സി റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരായ വിരാട് കോലിയുടെയും സംഘത്തിന്റെയും ലക്ഷ്യം.
ബാറ്റിംഗില്‍ നാലാം നമ്പർ സ്ഥാനത്ത് ആരെത്തുമെന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അവസാന സന്നാഹമത്സരം. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്.