മൂവാറ്റുപുഴ : മൂവാറ്റുപുഴ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന മൂവാറ്റുപുഴ ടൗണ്‍ വികസനം യാഥാര്‍ത്ഥ്യ മാകാന്‍ ഒരുങ്ങുമ്പോഴും നഗരഗതാഗത കുരുക്കിന് പരിഹാരമില്ലാതെ നഗരം വീര്‍പ്പുമുട്ടുന്നു. മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ മറവില്‍ നഗരത്തില്‍ നടക്കുന്ന വ്യാപകമായ കയ്യേറ്റം കണ്ടില്ലന്ന് നടിക്കുന്ന അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോള്‍ കയ്യേറ്റം ചൂണ്ടികാട്ടിയാല്‍ പോര പരാതിവേണമെന്ന നിലപാടിലാണ് നഗരസഭയും റവന്യൂ വകുപ്പും.

കെട്ടിടം പൊളിക്കലും കെട്ടിപൊക്കലും
മുന്‍ എംഎല്‍എ, ബാബുപോള്‍
കാല് നൂറ്റാണ്ടായി നഗരവികസനത്തിനായി നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് കോടതി വ്യവഹാരങ്ങള്‍ പലപ്പോഴും തടസ്സമായിരുന്നു. ചുവപ്പുനാടയില്‍ കുടുങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍വച്ചത് മുന്‍ എംഎല് ബാബുപോളിന്റെ കാലത്താണ്. അലൈന്മെന്റുകളും നടപടികളും പൂര്‍ത്തിയാക്കിയത് ബാബുപോളിന്റെ ശ്രമഭലമായാണ്.
മുന്‍ എംഎല്‍എ, ജോസഫ് വാഴക്കന്
സ്ഥലങ്ങളൊക്കെയും വയല്‍ വിഭാഗത്തിലായിരുന്നത് സ്ഥലമേറ്റെടുക്കലിന് വലിയ തടസമായിരുന്നു. വിവിധ സര്‍വ്വേ നമ്പരുകളിലായിരുന്ന സ്ഥലങ്ങള്‍ക്ക് ഓരോന്നിനും പ്രത്യേക അപേക്ഷകള്‍ നല്കി ബന്ദപ്പെട്ട സംസ്ഥാന തല സമിതിക്ക് മുന്നില്‍ എത്തിയതും പ്രത്യേക ഉത്തരവിലൂടെ ഈതടസ്സം മാറ്റി സ്ഥലം ഏറ്റെടുക്കാനായി 17.30 കോടി രൂപ അനുവദിപ്പിച്ചതും അന്ന് എംഎല്‍എ ആയിരുന്ന ജോസഫ് വാഴക്കനാണ്. പുനരുദ്ദാരണ പാക്കേജുകള്‍ തയ്യാറാക്കുന്നതിനും സ്ഥല വില നിശ്ചയിക്കുന്നതിനും ഉടമകളുമായി ധാരണയിലെത്തുവാനും കളക്ടറേറ്റില്‍ നിരവധി തവണയാണ് യോഗങ്ങള്‍ ചേര്്ന്നത്. ധാരണയിലെത്തി ഏറ്റെടുത്ത സ്ഥലങ്ങളുടെ പ്രമാണങ്ങള്‍ (ബാങ്കുകളിലും മറ്റുമായിരുന്നത്) ഉടമകള്‍ കളക്ടറേറ്റില്‍ സറണ്ടര്‍ ചെയ്യാന്‍ താമസിച്ചതാണ് ഉടമകള്‍ക്ക് പണം നല്കാന് വൈകിയതിന് കാരണമെന്ന് ജോസഫ് വാഴക്കന് പറയുന്നു. ആദ്യം റോഡ് നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരുന്ന കെഎസ്ടിപി പിന്നീട് വര്‍ക്കില്‍നിന്നു പിന്മാറുകയായിരുന്നു.

കെട്ടിടം പൊളിക്കലിന് തുടക്കം
135ല്‍ 82പേരുടെ സ്ഥലങ്ങള്‍ ഏറ്റെടുത്തു
മൂവാറ്റുപുഴ നഗര വികസനത്തിന് 135-പേരുടെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്. 82 പേരുടെ സ്ഥലമേറ്റെടുത്തു. ഇതിനായി 17.30 കോടി രൂപ വിതരണം ചെയ്ത് കഴിഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിനും, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുമായി 15 ലക്ഷവും അനുവദിച്ചിരുന്നു. ഭൂമി ഏറ്റെക്കുമ്പോള്‍ ഏറ്റെടുക്കുന്ന സ്ഥലത്തെ താല്‍ക്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 35 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിലവില്‍ ഏറ്റെടുത്ത സ്ഥലങ്ങളില്‍ താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നഗര നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെയാണ് പലതിന്റെയും നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നത്.
നഗര വികസനം ചുവപ്പുനാടയില്‍ കുടുങ്ങി അനന്തമായി നീണ്ടു പോകുകയും നഗരവികസനം സ്വപ്നമായി മാറുകയും ചെയ്തതോടെ പ്രശ്നത്തിന്റെ ആവശ്യകത മനസിലാക്കി എല്‍ദോ ഏബ്രഹാം എംഎല്‍എയുടെയും മുന്‍ എംഎല്‍എമാരായ ബാബുപോളിന്റെയും ജോസഫ് വാഴക്കന്റെയും ഗോപികോട്ടമുറിക്കലിന്റെയും നേതൃത്വത്തില്‍ മൂവാറ്റുപുഴ ഡവലപ്മെന്റ് അസോസിയേഷന് നടത്തിയ ഇടപെടലുകളും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് ഇപ്പോള്‍ വിജയം കാണുന്നത്.

ഗതാഗതകുരുക്കിലായ നഗരം
ഇനി വെള്ളൂര്‍കുന്നം,സര്‍വ്വേ കല്ലൂകള്‍ അപ്രത്യക്ഷമായി..!
നഗരത്തിലെ ഹൃദയഭാഗത്തെ കൊടുംവളവായ ടിബി ജംഗ്ഷനു സമീപമുള്ള ആദ്യകാല ബാര്‍ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന ബഹുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനും കാലതാമസം വന്നിരുന്നു. ഇതും പൂര്‍ത്തിയാവുന്നതോടെ നഗരവികസനത്തിന്റെ ഒന്നാം ഘട്ട സ്ഥലമേറ്റെടുക്കലാണ് പൂര്‍ത്തിയാകുന്നത്. ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് ഇനിയും വെള്ളൂര്‍ക്കുന്നം ഭാഗത്തായി 53 പേരുടെ സ്ഥലം ഏറ്റടുക്കണം, ഇതിനായി 32.14 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. 53 പേരുടെ ഭൂമി ഏറ്റെടുക്കുന്നതിന് 19.50 കോടി രൂപയും, ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളും, കെഎസ്ഇബിയുടെ ഇലക്ട്രിക് പോസ്റ്റുകളും നീക്കം ചെയ്യുന്നതിന് 2.25 കോടി രൂപയും, റോഡ് നിര്‍മ്മാണത്തിന് 17.50 കോടി രൂപയുമടക്കമാണ് 19.50 കോടി രൂപ അനുവദിച്ചിരിക്കുന്നത്. 53 പേരുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സംയുക്ത സ്ഥലപരിശോധനയും പൂര്‍ത്തിയായി. വെള്ളൂര്‍കുന്നം വില്ലേജിന്റെ പരിധിയില്‍പെട്ട പ്രദേശങ്ങളിലാണ് പരിശോധന പൂര്‍ത്തിയായത്. പലസ്ഥലങ്ങളിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച സര്‍വ്വേ കല്ലൂകള്‍ അപ്രത്യക്ഷമായിരിക്കുകയായിരുന്നു. ഇത് വീണ്ടും സ്ഥലമളന്ന് കല്ലുകള്‍ സ്ഥാപിച്ചു. ഇതിനുശേഷമാണ് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെയും, പൊളിക്കേണ്ട കെട്ടിടത്തിന്റെയും കണക്കെടുപ്പും പൂര്‍ത്തിയായതും. തെരഞ്ഞെടുപ്പു വിജ്ഞാപന ചട്ടം നിലവിലുള്ളതിനാല്‍ പണം നല്കി സ്ഥലമേറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയാണന്ന് എല്‍ദോ ഏബ്രഹാം എംഎല്‍എ പറഞ്ഞു.

എവറസ്റ്റ് ജംഗ്ഷനില്‍ അനധികൃത നിര്‍മ്മാണം
മാഫിയയുടെ ഒത്താശ്ശയില് കയ്യേറ്റം വ്യാപകം
ഇതിനിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വ്യാപകമായ കയ്യേറ്റമാണ് നഗരത്തില്‍ നടക്കുന്നത്. കയ്യേറ്റങ്ങള്‍ കാണുന്ന നഗരസഭ അധികൃതര്‍ പറയുന്നത് പരാതി വേണമെന്നാണ്. പി.ഓ ജംഗഷന് കച്ചേരിത്താഴം വികസനത്തിന്റെ മറവില്‍ നടക്കുന്ന കയ്യേറ്റങ്ങള്‍ അധികൃതരുടെ ഒത്താശ്ശയോടെ തന്നെയെന്ന് വ്യക്തം. ഇവിടെ കയ്യേറിയിരുന്ന സ്ഥലങ്ങളടക്കം ഏറ്റെടുത്തപ്പോള്‍ ലക്ഷങ്ങളാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതേസയം തന്നെയാണ് കൊച്ചി മധുര ദേശിയപാതയില്‍ എവറസ്റ്റ് ജംഗ്ഷനില്‍ നഗരചട്ടങ്ങള് കാറ്റില്‍ പറത്തി 5 ഷട്ടര്‍ കടമുറികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ റോഡിലേക്കിറക്കി ഷീറ്റിട്ടു. തറ ഒന്നരയടി പൊക്കി. നമ്പരിടുമ്പോള് തന്നെ ഷട്ടറുമിട്ടു. ഈ കടയിലേക്ക് ചരക്കിറക്കാനെത്തുന്ന വാഹനം റോഡിലിറക്കിയിടും അതും പൊതുജനം സഹിക്കണം. ഭാവിയില്‍ റോഡ് വികസനത്തിന് അനധികൃത നിര്‍മ്മാണം പൊളിക്കാന്‍ പറയും അപ്പോഴും സര്‍ക്കാര്‍ കോടികള്‍ നല്‍കേണ്ടിവരും. ഏറ്റവും പുതിയ അനധികൃത നിര്‍മ്മാണമാണ് എവറസ്റ്റ് ജംഗ്ഷനിലേത്.
ആരോട് പറയാന്‍ ആരുകേള്‍ക്കാന്‍.
മൂവാറ്റുപുഴയുടെ നഗരവികസനത്തിന് അവകാശികളേറെയുണ്ട്. അവരെല്ലാം അനധികൃത നിര്മ്മാണങ്ങള്ക്കൊപ്പമാണ് എന്ന് പറയാതെയും വയ്യ. നഗരസഭയില്‍ അനധികൃത നിര്‍മ്മാണ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഇത്തരം അനധികൃത നിര്‍മ്മാണങ്ങള്‍. മാഫിയ സംഘത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങളില്‍ ആരൊക്കെയുണ്ടോ…? ആരോട് പറയാന്‍ ആരുകേള്‍ക്കാന്‍…!