കണ്ണൂര്‍; ജയിലിനുള്ളില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍. ഒരു മാസമായി വെള്ളം ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരായ കാളിദാസ്, ഇബ്രാഹിം, ഉണ്ണികൃഷ്ണന് എന്നിവര്‍ നിരാഹാരം കിടക്കുന്നത്.
പത്താം ബ്ലോക്കിലെ തടവുകാര്‍ക്കാണ് ഒരുമാസമായി ആവശ്യമായ വെള്ളം ലഭിക്കാത്തത്. പലതവണ അധികാരികളോട് പ്രശ്നം ഉന്നയിച്ചിട്ടും പരിഹാരമില്ലാത്തതിനാലാണു സമരമെന്നു ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി സി.പി.റഷീദ്, പ്രസിഡന്റ് അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി എന്നിവര്‍ അറിയിച്ചു.