കൊച്ചി: സഭാ തര്‍ക്കത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭയുടെ പിന്തുണയോടെ സഭാ സമാധാന ജനകീയ സമിതിയുടെ മാര്‍ച്ച് ഇന്ന്. ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തേക്കാണ് മാര്‍ച്ച് നടത്തുന്നത്. കുരിശിന്റെ വഴി എന്ന പേരില്‍ നടത്തുന്ന മാര്‍ച്ചില്‍ പരമാവധി വിശ്വാസികളെ അണി നിരത്തുന്നതിനാണ് യാക്കോബായ സഭയുടെ ശ്രമം. ഓര്‍ത്തഡോക്സ് വിഭാഗക്കാരനായ കൊല്ലം പണിക്കരെ മുന്‍ നിര്‍ത്തിയാണ് യാക്കോബായ സഭ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നടപടിയാണ് യാക്കോബായ വിഭാഗം നടത്തുന്നതെന്ന് ഓര്‍ത്തഡോക്സ് വിഭാഗം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മാര്‍ച്ച് പ്രഖ്യാപിക്കുന്നതിനായി വാര്‍ത്താ സമ്മേളനം നടത്തിയിറങ്ങിയ യാക്കോബായ വിഭാഗത്തെ ഓര്‍ത്തഡോക്സ് വിഭാഗം തടഞ്ഞിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. മാര്‍ച്ച് ശാസ്ത്രീറോഡില്‍ തടയാനാണ് പൊലീസ് നീക്കം.