തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. ബെഹ്റ പിണറായി വിജയന്റെ ചെരുപ്പ് നക്കിയാണെന്നും മുഖ്യമന്ത്രിയ്ക്ക് വേണ്ടി വിടുപണി ചെയ്യുകയാണെന്നും മുരളീധരൻ പറഞ്ഞു.
ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ കോൺഗ്രസ് നിയമ നടപടി ആലോചിക്കുമെന്നും പോസ്റ്റൽ വോട്ട് തട്ടിപ്പിന് ബെഹ്റ കൂട്ട് നിന്നുവെന്നും മുരളീധരൻ ആരോപിച്ചു.