മൂവാററുപുഴ: മൂക്കുപൊത്താതെ എം.സി റോഡിലെ പേഴയ്ക്കാപ്പിള്ളി സബ്സ്റേറഷനു സമീപത്തുകൂടി വഴിനടക്കാനോ തുറന്ന വാഹനത്തില്‍ യാത്രചെയ്യാനോ കഴിയില്ല. ഇവിടുത്തെ നടപ്പാത മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിട്ട് ആഴ്ചകളായി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമെന്ന് ഭീതിയിലാണ് സമീപ വാസികളും കാല്‍നടയാത്രക്കാരും. അധികൃതരുടെ നിസംഗതയാണ് നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
മൂവാറ്റുപുഴ – പെരുമ്പാവൂര്‍ എം. സി. റോഡില്‍ ഏറ്റവും തിരക്കുകൂടിയതും ജനസാന്ദ്രത കൂടിയതുമായ പേഴയ്ക്കാപ്പിള്ളി കെ.എസ്. ഇ .ബി സബ് സ്റ്റേഷനു സമീപമാണ് മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. അര്‍ദ്ധരാത്രിയില്‍ മനുഷ്യ സഞ്ചാരം ഇല്ലാതാകുന്നതോടെയാണ് വിവിധ പ്രദേശങ്ങളില്‍ നിന്നും പ്ലാറ്റിക്ക് കൂടുകളില്‍ കെട്ടിയ മാലിന്യങ്ങള്‍ നടപ്പാതയില്‍ നിക്ഷേപിക്കുകയാണ്. റോഡരുകുകളില്‍ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ സമയാ സമയങ്ങളില്‍ നീക്കം ചെയ്യുന്നില്ലെന്ന പരാതി വ്യാപകമാണ്.
മഴ പെയ്തതോടെ റോഡിന്റെ സൈഡില്‍ കിടക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞ് അളിഞ്ഞ് പരസരമാകെ ദുര്‍ഗന്ധ പൂരിതമാണ്. ഇതില്‍ നിന്ന് മഞ്ഞപിത്തം ഉള്‍പ്പടെയുള്ള വിവിധ തരം രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകും ഈച്ചയും പെറ്റുപെരുകുന്നു. റോഡിലുടെയുള്ള കാല്‍നടയാത്രക്കാര്‍ക്കും പരിസരങ്ങല്‍ താമസിക്കുന്നവര്‍ക്കും മാലിന്യം ചീഞ്ഞളിഞ്ഞതിന്റെ അസഹ്യ മായ ദു:ര്ഗന്ധമാണ് അനുഭവപ്പെടുന്നത്. മാത്രമല്ല പരിസര വാസികളുടെ കിണറുകളിലെ വെള്ളത്തിലും മാലിന്യത്തിന്റെ അംശങ്ങള്‍ കലരുന്നതായും ആക്ഷേപമുണ്ട്. കെ.എസ്. ഇ.ബി സബ്സ്റ്റേഷന്റെ മതിലിനോട് ചേര്‍ന്ന് നിക്ഷേപിച്ചിട്ടുള്ള മാലിന്യകൂമ്പാരത്തിന് രാത്രി കാലങ്ങളില്‍ ആരൊക്കെയൊ തീയിടുന്നത് വന്‍ അപകടത്തിന് വഴിവക്കുമെന്നും പരിസര വാസികള്‍ ചൂണ്ടിക്കാട്ടുന്നു. മാലിന്യം നിക്ഷേപിക്കുന്നത് തടയണമെന്നും നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട പഞ്ചായത്ത് ഉള്‍പ്പടെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ആരും തിരിഞ്ഞു നോക്കുവാന്‍ തയ്യാറായിട്ടില്ല. അനധികൃ മായി മാലിന്യം റോഡില്‍ കൊണ്ടുവന്നിടുന്നവരെ കണ്ടുപിടിച്ച് നടപടി സ്വീകരിക്കേണ്ടത് പായിപ്ര പഞ്ചായത്ത് അധികൃതരാണ്. നിരവധി ഹോട്ടലുകളും, വാടക വീടുകളും ഉള്ള പഞ്ചായത്തിന്റെ ആസ്ഥാന കേന്ദ്രം കൂടിയായ പ്രദേശത്താണ് രാത്രിയില്‍ മാലിന്യം കെട്ടി പൊതിഞ്ഞ് തളളുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.
എം.സി. റോഡില്‍ പേഴയ്ക്കാപ്പിള്ളി സബ് സ്റ്റേഷന് സമീപം രാത്ര കാലങ്ങലില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുവാന്‍ എത്തുന്നവര പ്രതിരോധിക്കുവാന്‍ ആവശ്യമായ നടപടി പഞ്ചായത്ത് അധികാരികളും പൊലീസും സ്വീകരിക്കണമെന്ന് ചെറുകിട വ്യവസായിയായ തച്ചേത്ത് ടി.എം. അബ്ദുള്‍ റഹിമാന്‍ പറഞ്ഞു. അടിയന്തിരമായി മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ മഞ്ഞപ്പിത്തം , ഡെങ്കിപനിയടക്കമുളള മാരകമായ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുവാനുള്ള സാദ്ധ്യത ഏറെയാണെന്നും അബ്ദള്‍ റഹിമാന്‍ അറിയിച്ചു.