പുരി: ഫോനി ചുഴലിക്കാറ്റിൽ ഒഡിഷയിൽ ഇതുവരെ മൂന്ന് പേർ മരിച്ചതായി സംസ്ഥാനസർക്കാർ സ്ഥിരീകരിച്ചു. തീരമേഖലയിൽ കനത്ത നാശനഷ്ടം വരുത്തി വച്ചാണ് ഫോനി കടന്നു പോകുന്നത്.
#WATCH Odisha: Indian Coast Guard loading relief material on a chopper; relief material to be distributed to people affected due to #CycloneFani. pic.twitter.com/cN7p17zIVE
— ANI (@ANI) May 3, 2019
പുരിയുടെ ചുറ്റുമുള്ള മേഖലകളിൽ കനത്ത മഴയും ശക്തിയേറിയ കാറ്റും തുടരുകയാണ്. ഭുവനേശ്വർ, പുരി നഗരങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങളിൽ പലതും വെള്ളത്തിൽ മുങ്ങി. നിരവധി മരങ്ങളും ചെറുകൂരകളും കട പുഴകി. മരങ്ങളും വൈദ്യുത പോസ്റ്റുകളും കട പുഴകി വീണ് പല കെട്ടിടങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്.
#WATCH: Visuals of heavy rainfall and strong winds from Balipatna in Khurda after #CycloneFani made a landfall in Odisha's Puri. pic.twitter.com/g9gXHbpqu5
— ANI (@ANI) May 3, 2019
ഭുബനേശ്വർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനസർവീസുകളും നിർത്തി വച്ചിരിക്കുകയാണ്. രാവിലെ എട്ട് മണി മുതൽ കൊൽക്കത്തയിൽ നിന്നുള്ള എല്ലാ വിമാനസർവീസുകളും നിർത്തി വച്ചിരിക്കുകയാണ്.
Odisha: Food being distributed at cyclone shelter set up at Sea Aquarium, in Paradip. #CycloneFani pic.twitter.com/I9DL5TM6BU
— ANI (@ANI) May 3, 2019
ഇന്ന് രാവിലെ എട്ട് മണി മുതൽ രാവിലെ എട്ട് മണി വരെ 24 മണിക്കൂർ നേരത്തേക്കാണ് സർവീസ് നിർത്തിവച്ചിരിക്കുന്നത്. ഭുബനേശ്വർ വിമാനത്താവളത്തിലെ എല്ലാ വിമാനസർവീസുകളും ഇനിയൊരറിയിപ്പ് നൽകുന്നത് വരെ നിർത്തി വച്ചു. 83 പാസഞ്ചർ ട്രെയിനുകളുൾപ്പടെ 140 തീവണ്ടികൾ ഇതുവരെ റദ്ദാക്കി.
Mrityunjay Mohapatra, IMD, Delhi: In the next 3 hours, #CycloneFani is expected to weaken with a wind speed of 150-160 km per hour, subsequently it will weaken and move north-northeastwards. By evening, it may weaken into severe cyclonic storm over extreme northern part of Odisha pic.twitter.com/Gx47GAqn53
— ANI (@ANI) May 3, 2019
കാറ്റിന്റെ ശക്തി ഇപ്പോൾ കുറയുകയാണെന്നാണ് റിപ്പോർട്ടുകൾ. വൈകിട്ട് ആറരയോടെ ചുഴലിക്കാറ്റ് ബംഗാളിലേക്ക് എത്തും. ഇതുവരെ പതിനൊന്ന് ലക്ഷം പേരെയെങ്കിലും ഒഡിഷ സർക്കാർ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഫോനിയുടെ സഞ്ചാരപാതയിലുളള ഗജപതി, ഗഞ്ചം, ഖുർദ, പുരി, നായ്ഗഢ്, കട്ടക്ക്, ജഗത്സിംഗ് പൂർ, കേന്ദ്രപാര, ജാജ്പുർ, ഭദ്രക്, ബാലാസോർ മയൂർ ഭഞ്ച്, ധൻകനാൽ, കിയോൻചാർ എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്.