മുവാറ്റുപുഴ: അന്നൂര്‍ ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ ബിരുദ ദാന ചടങ്ങ് ‘ക്രിസാലിസ് 2019’ 26ന് വൈകിട്ട് 4 മണിക്ക് മുവാറ്റുപുഴ നക്ഷത്ര കണ്വെന്ഷന് സെന്ററില്‍ നടക്കും. റിട്ട. ജസ്റ്റിസ് കെ. എബ്രഹാം മാത്യു മുഖ്യാഥിതി ആയിരിക്കും. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പെരിയോ ഡോന്റിസ്റ്സിന്റെ നാഷണല്‍ പ്രസിഡന്റ് ഡോ. അനില്‍ മേലത്ത് മുഖ്യ പ്രഭാഷണം ചെയ്യും. ചടങ്ങില്‍ അന്നൂര്‍ സയന്റിഫിക് ജേര്‍ണലിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും, മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡുകളുടെ വിതരണവുംനടക്കും.