കണ്ണൂരില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ആരോപണം പരാജയ ഭീതിയില്‍ നിന്നാണെന്ന് എം വി ജയരാജന് ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കണ്ണൂരില്‍ കള്ളവോട്ട് നടന്നുവെന്നും മുഖ്യമന്ത്രിയുടെ ബൂത്തില്‍ അടക്കം കള്ളവോട്ട് ഉണ്ടായെന്നും സുധാകരന് ആരോപിച്ചിരുന്നു. തളിപ്പറമ്പ്, ധര്‍മ്മടം, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കള്ളവോട്ട് നടന്നുവെന്നും കെ സുധാകരന് പറയുന്നു.
എന്നാല്‍ രണ്ട് ബൂത്തില്‍ മാത്രമാണ് വോട്ടിംഗ് സംബന്ധിച്ച് പരാതിയുണ്ടായതെന്ന് എം വി ജയരാജന് പറഞ്ഞു. ആ പരാതികള്‍ തന്നെ ഓപ്പണ്‍ വോട്ടിന്റെ പേരിലായിരുന്നു. അതേസമയം പാമ്പുരുത്തിയില്‍ യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് എം വി ജയരാജന് തിരിച്ചടിച്ചു. പതിനഞ്ചിലധികം പഞ്ചായത്തുകളിലെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ കള്ളവോട്ട് നടന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. അതേസമയം, തളിപ്പറമ്പിലെ ചില മേഖലകളിലടക്കം യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ കള്ളവോട്ട് നടന്നുവെന്ന് സിപിഎമ്മും ആരോപിക്കുന്നു.