ഇടുക്കി: നിശബ്ദ പ്രചരണത്തിലും വർദ്ധിതമായ ആത്മവിശ്വാസത്തോടെയു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്.
കൊട്ടിക്കലാശത്തിൽ നിന്നും ലഭിച്ച ഉണർവുമായി പാർലമെന്റ
മണ്ഡലത്തിലെ വിവിധ മേഖലകളിൽ സൗഹൃദ സന്ദർശനം നടത്തി.
കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം, പഴമ്പിള്ളിച്ചാൽ, കവളങ്ങാട്, അടിമാലിയിലെ ഇഞ്ചത്തൊട്ടി ,ഈസ്റ്റേൺ ഫാക്ടറിയിലെ ജീവനക്കാർ ‘പരീക്കണ്ണി ജീവ മിൽകിലെ ജീവനക്കാർ,ഈസ്റ്റേൺ ത്രഡ്സ് ,കോതമംഗലത്ത് വിവിധ സ്ഥാപനങ്ങൾ, മൂവാറ്റുപുഴ തൊടുപുഴ എന്നീ സ്ഥലങ്ങളിലും സ്ഥാനാർത്ഥി സൗഹൃദ സന്ദർശനം നടത്തി.
കേന്ദ്രത്തിൽ ഒരു മതേതര ജനാധിപത്യ സർക്കാർ ഉണ്ടാകുവാനായി ജനങ്ങൾ അതിതീവ്രമായി ആഗ്രഹിക്കുന്നുണ്ടെന്നും. പാർലമെൻറ് മണ്ഡലത്തിലെ ഏഴു നിയോജകമണ്ഡലത്തിലും ജനങ്ങൾ തനിക്ക് വമ്പിച്ച ഭൂരിപക്ഷം നൽകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. സ്ഥാനാർത്ഥി ഇന്നു രാവിലെ ഏഴിന് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ എൺപതാം നമ്പർ ബൂത്ത് പൈങ്ങോട്ടൂർ കുളപ്പുറം സെൻറ് ജോർജ് എൽപി സ്കൂളിൽ കുടുംബാംഗങ്ങളോടൊപ്പം വോട്ട് രേഖപ്പെടുത്തും.