ലക്നൗ: സോണിയ ഗാന്ധി ഇന്ന് ഉത്തര്‍ പ്രദേശിലെ റായ്ബറേലി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സോണിയക്കൊപ്പം റായ്ബറേലിയില്‍ എത്തുന്ന പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തിയേക്കും. സോണിയ ഗാന്ധി ഇത് അഞ്ചാം തവണയാണ് റായ്ബറേലിയില്‍ നിന്ന് ജനവിധി തേടുന്നത്. മെയ് ആറിന് അഞ്ചാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ദിനേശ് പ്രതാപ് സിംഗാണ് സോണിയ ഗാന്ധിയുടെ എതിരാളി.
രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠി മണ്ഡലത്തിലും ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമ നിര്‍ദ്ദേശപത്രിക സമര്പ്പണത്തിനായെത്തുന്ന സ്മൃതി ഇറാനിയെ അനുഗമിക്കും. സ്മൃതി ഇറാനിയും യോഗി ആദിത്യനാഥും റോഡ് ഷോ നടത്തിയ ശേഷമായിരിക്കും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.