മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ പുതിയ ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിലെ പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി. “എംപുരാനെ” എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ ആണ് പുറത്തിറങ്ങിയത്. ചിത്രം തീയറ്ററുകളില്‍ ഹൌസ്ഫുള് ആയി ഓടുകയാണ്. സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.
കലാഭവന്‍ ഷാജോണ്‍ മോഹന്‍ലാലിന്റെ സഹായിയായി എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണ് ലൂസിഫര്‍. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്.