മുംബൈ: ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി മധ്യവയസ്കയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദമ്പതികള്‍ പൊലീസ് പിടിയില്‍. പീഡിപ്പിച്ച ശേഷം പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇവര്‍ ഇരയുടെ കൈയ്യില്‍ നിന്ന് 1.80 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു.
ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കിയ ശേഷമായിരുന്നു പീഡനം. പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ദമ്പതികള്‍ ഇവരുടെ കൈയ്യില്‍ നിന്നും പണം തട്ടിയെടുത്തത്. 2016ലാണ് സംഭവം നടന്നത്. പച്ചക്കറികളും മറ്റും മൊത്ത വ്യാപരം നടത്തുന്ന ആളെന്ന രീതിയിലാണ് ഇയാള്‍ സ്ത്രീയുമായി അടുപ്പം സ്ഥാപിക്കുന്നത്. സംഭവ ദിവസം സ്ത്രീയോടൊപ്പം പച്ചക്കറിച്ചന്തയിലേക്ക് കാറില്‍ പോയ ഇയാള്‍ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം കുടിപ്പിച്ച് സ്ത്രീയെ ബോധരഹിതയാക്കി. ശേഷം ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു. ഇതേ സമയം ഇയാളുടെ ഭാര്യ പീഡന ദൃശ്യങ്ങളുടെ വീഡിയോ പകര്‍ത്തി. പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീയുടെ കൈയ്യില്‍ നിന്നും വന്‍ തുക തട്ടിയെടുക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. സ്ത്രീയുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.