മൂവാറ്റുപുഴ: മദ്യപിച്ച് പുഴയില്‍ കുളിക്കുന്നതിനിടെ വാക്കേറ്റം മൂത്തു കത്തി കുത്തില്‍ യുവാവ് മരിച്ചു. സുഹൃത്ത് കസ്റ്റഡിയില്‍ . ഞായറാഴ്ച വൈകിട്ട് 6 മണിയോടെ പോത്താനിക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലെ കടവൂരിലാണ് സംഭവം. കടവൂര്‍ പൂതംകുഴി വിദ്യാധരനാ(35)ണ് കൊല്ലപ്പെട്ടത്. സുഹൃത്ത് എല്‍ദോസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ജോലികഴിഞ്ഞ് പുഴയില്‍ കുളിക്കാനെത്തിയ അഞ്ചംഗസംഘം. ഇതിനിടെ മദ്യപിച്ച് ഫിറ്റായിക്കഴിഞ്ഞപ്പോള് ഒന്നും രണ്ടും പറഞ്ഞ് രണ്ടുപേര്‍ തമ്മില്‍ വാക്കേറ്റമായി. ദേഷ്യപ്പെട്ട് സമീപത്തെ വീട്ടിലേയ്ക്ക് പോയ എല്‍ദോസ് കത്തിയുമയി തിരിച്ചെത്തി വിദ്യാധരനെ കുത്തുകയായിരുന്ന. നെഞ്ചിലും പിന്നാലെ തുടയിലും പരിക്കേറ്റ വിദ്യാധരന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. വിദ്യാധരന് പെയിന്റിങ് തൊഴിലാളിയാണ്. എല്‍ദോസ് വെല്‍ഡറും.
കടവൂര്‍ കുളപ്പുറത്തിന് സമീപം ചൂണ്ടപ്പാലത്തിനടുള്ള കടവൂര്‍ പുഴയിലെ കുളിക്കടവില്‍ ഇവര്‍ മദ്യപാനത്തിനായി വൈകുന്നേരങ്ങളില്‍ സംഗമിച്ചിരുന്നെന്നാണ് സൂചന. തെളിവെടുപ്പിന് ശേഷം പൊലീസ് എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. കോലഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള വിദ്യാധരന്റെ മൃതദ്ദേഹം ഇന്‍ക്വസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.