ഇടുക്കി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസ് ഞായറാഴ്ച ( 7 – 4 – 19 ) ദേവികുളം നിയോജക മണ്ഡത്തില്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തും. രാവിലെ 7.30 ന് ചെമ്പകത്തൊളു കുടിയില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സൂര്യനെല്ലി ടൗണ്‍, പെരിയ കനാല്‍, ദേവികുളം ടൗണ്‍, മൂന്നാര്‍ കോളനി, മൂന്നാര്‍ ടൗണ്‍, കുറത്തികാട്, കട്ടിയാ ര്‍, എട്ടാംമൈല്‍, എക്കോ പോയിന്റ്, മാട്ടുപ്പെട്ടി, ചിറ്റുവര സൗത്ത്, ചെണ്ടുവര ലോവര്‍, ഗുണ്ടു മല ഈസ്റ്റ്, ഗുണ്ടു മല ടോപ്പ്, തെന്മല ഒന്‍പതാം മൈല്‍, തലയാര്‍ കടുകു മുടി, വാശുവര ഫാക്ടറി, ചട്ട മൂന്നാര്‍, കോഫീ സ്റ്റോര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.കെപിസിസി ജനറല്‍ സെക്രട്ടറി ജയ്സന് ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
മീനച്ചൂടിലും തളരാത്ത ആവേശത്തോടെ കോതമംഗലത്തിന്റെ താരമായി ഡീന്‍ കുര്യാക്കോസ്