മൂവാറ്റുപുഴ: ആര്‍എസ്എസും സംഘ് പരിവാറും നയിക്കുന്ന ബിജെപിക്കും നരേന്ദ്ര മോദിക്കും ഇന്ത്യ ഭരിക്കാന്‍ അവസരം നല്‍കിയത് സിപിഎമ്മിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത അന്ധമായ കോണ്‍ഗ്രസ് വിരോധം മൂലമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും യൂഡിഎഫ് നിയോജക മണ്ഡലം തെരകമ്മിറ്റി ചെയര്‍മാനുമായ കെ.എം അബ്ദുല്‍ മജീദ് ആരോപിച്ചു. ഇന്ദിരയെ തളക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന് മുദ്രാവാക്യം വിളിച്ച സിപിഎം രാഹുലിനെ വിളിക്കൂ ഇന്ത്യയെയും കൂട്ടത്തില്‍ സി പി എം നേയും രക്ഷിക്കൂ എന്ന് നിലവിളിക്കുന്ന അവസ്ഥയിലായെന്ന് ബംഗാളും, തമിഴ്നാടും ചൂണ്ടിക്കാട്ടി മജീദ് പരിഹസിച്ചു.
യിപ്ര ഒന്ന്, രണ്ട്,മൂന്ന് യൂഡി എഫ് ബൂത്ത് കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ‘ഷാഫി മുതിരക്കളയില് അധ്യക്ഷത വഹിച്ച യോഗത്തില്‍ അസീസ് പാണ്ഡ്യാര്പ്പിള്ളി ,പി എ ബഷീര്‍ വി ഇ നാസര്‍ ,കെ കെ ഉമൈര്‍ ,പി എച് മൈതീന്‍ കുട്ടി ,എല്‍ദോസ് പി പോക്കാട് എം കെ ഹസ്സന് ഹാജി ,പിഎം ഷാന്‍ പ്ലാക്കുടി അജാസ് പായിപ്ര ടോമി പി മത്തായി കുഞ്ഞുമുഹമ്മദ് ,എം എം കൊച്ചുണ്ണി ,മുഹമ്മദ് പുള്ളിച്ചലില് ,നാസര്‍ വി എം ,എം എം മുഹമ്മദ് കെ കെ ഇബ്രാഹിം ഹാജി ,എം എസ് മീരാന്‍ ,മൈതീന്‍ എം എച് ,സലിം ആലപ്പുറം സകീര്‍ പുന്നോട്ടില്‍,എ പി സജി തുടങ്ങിയവര്‍ പ്രസംഗിച്ചുപായിപ്ര യുപിഎസ് ജംഗ്ഷന് സമീപം കാവുംപടിയിലാണ് സംയുക്ത ബൂത്ത് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.