വിവാഹാഭ്യര്‍ത്ഥന നിരസിച്ച തൃശൂര്‍ സ്വദേശിനിയായ നീതുവിനെ സുഹൃത്ത് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തില്‍ പ്രതി ജിതേഷ് പൊലീസ് കസ്റ്റഡിയിലാണ്. ജിതേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും സംഭവശേഷം നാട്ടുകാര്‍ പിടികൂടിയതോടെ ശ്രമം പാളി.
ഏറെ നാളായി ഇരുവരും സുഹൃത്തുക്കളായിരുന്നു. സംഭവത്തിന് ശേഷം നീതുവും ജിതേഷും തമ്മിലുളള ടിക്ക് ടോക്ക് വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.