തിരുവനന്തപുരം: ആ നേതാവിന്റെ മകന്റെ പേര് നിഷ പറയില്ല, നിഷക്കത് പറയാൻ കഴിയില്ല.മലയാളിയുടെ കാത്തിരിപ്പിന് വിരാമമിട്ട് പേര്
വെളിപ്പെടുത്തത്തില്ലന്ന് വിവാദ വെളിപ്പെടുത്തൽ പുസ്തകവുമായി രംഗത്തെത്തിയ നിഷ ജോസ് കെ മാണി. എന്നാൽ
പുസ്തകം വില്‍ക്കുന്നതിനുള്ള പബ്ലിസിറ്റിയാണ് ആരോപണത്തിനു പിന്നിലെന്നാണ് പിസി ജോര്‍ജ് പ്രതികരിച്ചത്.
മാണിയുടെ മരുമകളല്ലേ, അപ്പോള്‍ പിന്നെ ഇതിലപ്പുറം പറഞ്ഞില്ലെങ്കിലേ അതിശയമുള്ളുവെന്നുമാണ് പി സി പ്രതീകരിച്ചത്. മറുനാടന്‍ മലയാളിയാണ് ജോര്‍ജ്ജിന്റെ പ്രതികരണം പ്രസിദ്ധീകരിച്ചത്.
ജോസ് കെ മാണി എം പി ആണ്. അയാളുടെ ഭാര്യയോട് ആരെങ്കിലും പൊതു സ്ഥലത്ത് വെച്ച് മോശമായി പെരുമാറുമോ എന്ന് പി സി ചോദിക്കുന്നു.അങ്ങനെയുണ്ടായാല്‍ നിസ്സാരമായി അവനെ പിടിക്കരുതോ. അതിനാല്‍ ഇത്തരം ആരോപണങ്ങള്‍ ആര് വിശ്വസിക്കുമെന്നും പിസി ജോര്‍ജ്ജ് ചോദിക്കുന്നു.
അതേ സമയം അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്ന് യുവാവ് പറഞ്ഞെന്ന് പുസ്തകത്തില്‍ എഴുതിയതോടെ ഇത് പി സി ജോര്‍ജ്ജിന്റെ മകന് ഷോണ്‍ ജോര്‍ജ്ജ് ആണെന്ന കിംവദന്തി പരന്നിരുന്നു. ഇതിനോട് പ്രതീകരിച്ച് യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജ്ജ് രംഗത്ത്.
ആ സ്ത്രീ പറഞ്ഞ കാര്യം ശരിയാണെങ്കില്‍ എം.പിയായ ജോസ്.കെ മാണി എന്ത് നടപടിയാണ് സ്വന്തം ഭാര്യയുടെ പരാതിയില്‍ സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ചില കേന്ദ്രങ്ങള്‍ തന്നെ സംശയത്തിലാക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഷോണിന്റെ പ്രതീകരണം.
എന്റെ ഭാര്യക്കായിരുന്നു ആ ഗതിയെങ്കില്‍ ഞാന്‍ വെറുതെ വിടില്ല, വിമാനം പിടിച്ച് പോയാലും ശക്തമായി പ്രതികരിച്ചതിന് ശേഷമാണ് വീട്ടില്‍ പോവുകയെന്നും അദ്ദേഹം തുറന്നടിച്ചു.
54% വനിതകള്‍ ഉള്ള ലോക് സഭ മണ്ഡലത്തിലെ പ്രതിനിധിയായ ജോസ്.കെ മാണിക്ക് എങ്ങനെയാണ് അവിടുത്തെ വനിതകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുക ? ഷോണ്‍ ചോദിക്കുന്നു.
എം.പിയുടെ ഭാര്യ പറയുന്ന കഥയിലെ വില്ലന്‍ ഞാനല്ല. എന്നാല്‍ എന്നെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതിനാല്‍ ആരാണ് വില്ലന്നെന്ന് അവരെ കൊണ്ട് പറയിപ്പിക്കും.
അതെ സമയം നിഷയുടെ നാവിൽ നിന്ന് പുറത്തു വരുന്ന ആ പേരിന് പിന്നാലെയാണ് മാധ്യമങ്ങൾ.ചില എംഎൽഎമാരെ പോലും പ്രതി കുട്ടിലാക്കി സമൂഹമാധ്യമങ്ങൾ പലപേരുകളും പുറത്തുവിട്ട് തുടങ്ങി.
ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് കടന്നു പിടക്കാന്‍ ശ്രമിച്ചു. എംപി യുടെ ഭാര്യയായ നിഷ ജോസിന്റെ വിവാദമായ പരാമര്‍ശം ഉള്‍പ്പെട്ടിട്ടുള്ള പ ഡിസി ബുക്സ് പുറത്തിറക്കിയ പുസ്തകം ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പേരില്‍ പുറത്തിറങ്ങിയ ഓര്‍മ്മക്കുറിപ്പിലാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.