ഇടുക്കി: ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന റിപ്പോര്‍ട്ട് നല്കിയ അമിക്കസ്ക്യൂറിക്കെതിരെ വൈദ്യുത മന്ത്രി എംഎം മണി. അമിക്കസ്ക്യൂറി രാഷ്ട്രീയം കളിച്ചു. ഇയാള്‍ സര്‍ക്കാരിന്റെ വക്കീല്‍ ആണെന്നും പരിശോധനാ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും മന്ത്രി ആരോപിച്ചു.
പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് കേരള ഹൈക്കോടതിയില്‍ എത്തിയിരുന്നത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ്ക്യൂറിയെ ഡിവിഷന് ബെഞ്ച് നിയമിച്ചത്.
കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകിയാണ് അമിക്കസ്ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.