തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയെ പരിഹസിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നവരായി പൊലീസ് മാറിയെന്നും ലോക്നാഥ് ബെഹ്റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചമെന്നും സെന്‍കുമാര്‍ പരിഹസിച്ചു.
”പൊലീസ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഡിവൈഎഫ്ഐയേക്കാള്‍ മോശമായ ഘടകമായി മാറിയിരിക്കുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പാഷാണം ഷാജിയുടെ നല്ല ഛായയുണ്ട്. എന്ന് വച്ച് പാഷാണം ഷാജിയെ ഡിജിപിയാക്കാന്‍ പറ്റുമോ? എന്ന് ഒരാള്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നിങ്ങള്‍ക്ക് ഒരു ബെറ്റര്‍ ഡിജിപിയെ കിട്ടും. എന്തായാലും ഇത്ര മോശമായ, പൊലീസിംഗിനെ സിപിഎമ്മിന്റെ ഒരു ഘടകം മാത്രമാക്കിയ ഇത്ര മോശം ഒരവസ്ഥ അടിയന്തരാവസ്ഥക്കാലത്ത് പോലും ഉണ്ടായിട്ടില്ല.”, എന്നാണ് സെന്‍കുമാര്‍ പറഞ്ഞത്.