കോഴിക്കോട്: രാഹുല്‍ ഗാന്ധിക്ക് വയനാട് മത്സരിക്കാന്‍ താന്‍ പിന്മാറുന്നുവെന്ന് ടി സിദ്ദിഖ്. ഇത് ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന അംഗീകാരമാണ്. തനിക്ക് അഭിമാനമാണ്. ഇതിലും വലിയ അംഗീകാരം കിട്ടാനില്ല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട്ടിലെ ജനങ്ങള്‍ക്ക് അനന്ത വികസന സാധ്യതകള്‍ തുറക്കാനുള്ള അവസരമാണ് നല്‍കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ വിശ്വസ്ത പ്രചാരകരായി മുന്നോട്ട് പോകുമെന്നും സിദ്ദിഖ്.
പാര്‍ലമെന്റ് കണ്വന്ഷന് അതേപടി തുടരും. മുക്കത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കണ്വന്ഷന് തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹം വയനാട്ടില്‍ മത്സരിക്കണെമന്ന വയനാട്ടുകാരുടെയും യുഡിഎഫ് പ്രവര്‍ത്തകരുടെയും ആഗ്രഹം ഒരുമിച്ചുള്ള ആവശ്യം അവിടെ വച്ച് ഉന്നയിക്കും.
ഈ രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാന്‍ കേരളത്തിന് ലഭിക്കുന്ന സുവര്‍ണാവസരമാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വയനാടിന് ഉറപ്പാകുന്നത്. ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഴുവന്‍ അലയൊലികള്‍ ഉണ്ടാകും. പല സംസ്ഥാനങ്ങളും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ ആവശ്യവുമായി രംഗത്തെത്തി. എന്നാല്‍ ഭാഗ്യം കിട്ടിയത് കേരളത്തിലെ വയനാട് പാര്‍ലമെന്റിനാണ്.