കൊച്ചി : സിറോ മലബാര്‍ സഭയിലെ വ്യാജരേഖ വിവാദവുമായി ബന്ധപെട്ടു പുതിയ പരാതി നല്കുമെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വ്യാജ രേഖാ ഉണ്ടാക്കിയവരെ കണ്ടു പിടിക്കാനാണ് പരാതി നല്കാന് ഉദ്ദേശിച്ചത്. സിനഡ് നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടിയെന്നും ബിഷപ് ജേക്കബ് മാനത്തോടത്തിനേയും ഫാദര്‍ പോള്‍ തേലക്കാടിനെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ അപേക്ഷ നല്‍കുമെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
കഴിഞ്ഞ ദിവസം കൂടിയ വൈദിക സമിതി ബിഷപ്പിനെതിരെ പരാതി നല്‍കിയത് സഭയുടെ പേര് കളങ്കപ്പെടുത്താനാണെന്നും പരാതി നല്കിയ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ബിഷപ്പ് ജേക്കബ് മനത്തോടത്തും ഫാദര്‍ പോള്‍ തേലക്കാട്ടും വ്യാജരേഖാ കേസില്‍ പ്രതികളായ സാഹചര്യത്തിലും, കേസ് പിന്‍വലിക്കാനുള്ള സമ്മര്‍ദ ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിറ്റുമാണ് അടിയന്തര യോഗം വിളിച്ചത്.