Noushad |
പെരുമ്പാവൂർ: ലോക വനിത ദിനത്തിൽ അശരണരായ അമ്മമാരോടൊപ്പം ഒരു ദിവസം ചിലവഴിച്ച് വാഴക്കുളം വനിതാ ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ലോകവനിതാ ദിനാഘോഷം വ്യത്യസ്തമായി. പാട്ടു പാടിയും കഥകൾ പറഞ്ഞും അമ്മമാരും അവർക്ക് വയർ നിറച്ച് ഒരു ദിവസത്തെ വിഭവസമൃദ്ധമായ ഭക്ഷണവും നൽകിയാണ് വനിതാ ലീഗ് പ്രവർത്തകർ ഈ ആഘോഷത്തെ വ്യത്യസ്തമാക്കിയത്.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചർ ഉദ്ഘാടനം വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. വനിത ലീഗ് ജില്ലാ സെക്രട്ടറി ഷാജിത നൗഷാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നൂർജഹാൻ സക്കീർ ,പി .വി.രഷ്മി, ജോജി ജേക്കബ് ,വനിതാ ലീഗ് സെക്രട്ടറിമാരായ ആയിഷ ടീച്ചർ, ഫാത്തിമ മുഹമ്മദ് കുഞ്ഞ് പള്ളിക്കര, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷാജഹാൻ, എം.എസ് ഹമീദ്, കെ.കെ. കൊച്ചുണ്ണി എന്നിവർ സംസാരിച്ചു.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ അമ്പു നാട്ടിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിൽ 45 ഓളം നിർധനരായ ആളുകൾ കഴിയുന്നുണ്ട്.