സ്ത്രീ കള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ സംവിധായകന് ഷമീം അണിയിച്ചൊരുക്കിയ റുസ്വ വനിതാ ദിനത്തില്‍ സോഷ്യല്‍ മീഡിയീല് വന്‍ ഹിറ്റിലേക്ക്. കുറച്ചു നാളുകള്‍ക്കു മുന്നേ വിനീത് ശ്രീനിവാസന് ഈ ഷോര്‍ട് ഫിലിം ലിങ്ക് തന്റെ ഒഫീഷ്യല്‍ പേജ് വഴി ഷെയര്‍ ചെയ്തപ്പോള്‍ ആണ് ഈ ഷോര്‍ട് ഫിലിം നമ്മുടെ ശ്രദ്ധയില്‍ പെട്ടത്. ഇപ്പോള്‍ ഈ ഷോര്‍ട് ഫിലിം സോഷ്യല്‍ മീഡിയയുടെ മുഴുവന്‍ ശ്രദ്ധ നേടിയെടുക്കുകയാണ്.
ഷമീം അഹമ്മദ് രചന നിര്‍വഹിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ഷോര്‍ട് ഫിലിം പറയുന്നത് കാലിക പ്രസക്തിയുള്ള ഒരു വിഷയം ആണ്. പ്രത്യേകിച്ചും നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയും പെണ്കുട്ടികള്ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ കൂടി വരുന്ന ഇക്കാലത്തു ഈ ഹൃസ്വ ചിത്രം പറയുന്ന വിഷയം വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു പെണ്‍കുട്ടി റേപ്പ് ചെയ്യപ്പെടുകയും അതുവഴി അവള് കൊല്ലപ്പെടുകയും ചെയ്യുന്നു. എന്നാല്‍ റേപ്പ് ചെയ്ത യുവാവാകട്ടെ പോലീസ് കസ്റ്റഡിയില്‍ നിന്ന് റിലീസ് ചെയ്യപ്പെടുകയും ചെയ്യുന്നു എന്ന് മാത്രമല്ല അവള്‍ക്കു വേണ്ടിയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്കും മറ്റും ഇടയിലൂടെ അവന് സ്വതന്ത്രനായി നടക്കുകയുമാണ് . അയാള്‍ സ്വസ്ഥമായി ജീവിച്ചു മുന്നോട്ടു പോകുമ്പോള്‍ അവള്‍ക്കും ജീവിക്കാന്‍ അര്ഹതയുണ്ടായിരുന്നില്ലേ എന്ന കാലിക പ്രസക്തിയുള്ള ചോദ്യമാണ് ഈ ഷോര്‍ട് ഫിലിം നമ്മുക്ക് മുന്നില്‍ വെക്കുന്നത്
സ്ത്രീകള്‍ക്കെതിര സ്ഥിരം അതിക്രമങ്ങള്‍ നടക്കുന്ന ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യയിലെവിടെയും യാത്ര ചെയ്യുന്നതിനു മുന്‍പ് സ്ത്രീകള്‍ ഒരു
രണ്ടുവട്ടം ചിന്തിച്ചിരിക്കണം . നഗരത്തിന്റെ ഏറ്റവും സുരക്ഷിതമെന്ന് നമ്മള് കരുതുന്ന ഇടങ്ങള്‍ പോലും ആപത്ത് ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങളായിരിക്കും .ശാരീരികവും മാനസികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നു ..ഈ അവസരത്തിലാണ് കാലിക പ്രസക്തിയുള്ള ഈ ഹ്യസ്വ ചിത്രം ഷമീം സമൂഹത്തിനു നല്‍കിയത്.
ദേശീയ , അന്തര്‍ദേശീയ തലത്തില്‍ വരെ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ഈ ഹൃസ്വ ചിത്രത്തില്‍ ചേതന്‍ ടില്ജിത്, റീബ സെന്‍, ജോഷി മേടയില്‍, അനൂപ് സാമുവല്‍, ദിനേശ് നീലകണ്ഠന്, ഷിനോജ് നമ്പ്യാര്‍, ബിനി പ്രേംരാജ്, അമൃത റോയ്,പവന് കുമാര്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. ഈ ഹൃസ്വ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങള്‍ ഒരുക്കിയത് ആന്റണി ജോ ആണ്. ഈ ഷോര്‍ട് ഫിലിം നിര്‍മ്മിച്ചിരിക്കുന്നത് സംവിധായകന് ഷമീം, തോമസ് കെ മാത്യു, റാസല്‍ പരീദ് എന്നിവര്‍ ചേര്‍ന്നാണ്. ജിതേഷ് കെ പി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ഷോര്‍ട് ഫിലിമിന് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ശ്രീജിത്ത് പണിക്കര്‍, സരോജ് കെ നമ്പ്യാര്‍, ദിനേശ് നീലകണ്ഠന്, റിജു രാജ് എന്നിവര്‍ ചേര്‍ന്നാണ്. നികേഷ് രമേശ് ആണ് റുസ്വ എഡിറ്റ് ചെയ്തിരിക്കുന്നത്.