മൂവാറ്റുപുഴ:ലോക വനിതാദിനത്തോടനുബന്ധിച്ച് ജെ.സി.ഐ. മൂവാറ്റുപുഴ ടൗണും, എസ്.എന്‍. കോളേജ് ഓഫ് എഡ്യുക്കേഷനും സംയുക്തമായി സംഘടിപ്പിച്ച വനിതാദിനാചരണ പരിപാടിയില്‍ പ്രശസ്ത ചിത്രകാരിയും പൈങ്ങോട്ടൂര്‍ സ്വദേശിനിയുമായ സ്വപ്ന അഗസ്റ്റിനെ ആദരിച്ചു.
സാമൂഹിക പ്രവര്‍ത്തകയും കാരിത്താസ് ഇന്ത്യയുടെ പ്രോഗ്രാം ഓഫീസറുമായ സിബി പൗലോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡന്റ് സോണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി മൂവാറ്റുപുഴ യൂണിയന് സെക്രട്ടറി എ. ഗോപി വൈസ് പ്രസിഡന്റ് പി.എന്‍. പ്രഭ, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി. സുരാജ് ബാബു, അഡ്വ. എ.കെ. അനില്‍കുമാര്‍, ബിനിതാ രാജേഷ്, ജിന്‍സി പി.ജോസഫ്, സ്നേഹാ വി. രാജ്, അന്‍സു മാത്യു, സല്‍വാ എം., എല്‍ദോ ബാബു വട്ടക്കാവില്‍, സെബിന് പുളിന്താനം തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വനിതാ ദിനത്തെക്കുറിച്ച് പേപ്പര്‍ അവതരണം നടത്തി.