മുവാറ്റുപുഴ : തൊഴിൽ ഉടങ്ങളിൽ സ്ത്രീകൾക്ക് സാമൂഹിക നീതി ഉറപ്പു വരുത്തുന്ന തുല്യ വേതനം നടപ്പാക്കണമെന്ന് നഗരസഭ മുൻ ചെയർപെഴ്സൺ മേരി ജോർജ് തോട്ടം അവശ്യപ്പെട്ടു. മുവാറ്റുപുഴ സോഷ്യൽ സർവീസ് സൊസെറ്റി (മാസ്സ്) എൻ.യു.എൽ.എം മുവാറ്റുപുഴ സെൻറ്ററിൽ സംഘടിപ്പിച്ച ലോക വനിത ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന മേരി തോട്ടം. മാസ്സ് പ്രസിഡന്റ് എ.എ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ പ്രോഗ്രാം ഓഫിസർ സിബി പൗലോസ്, മാസ്സ് ട്രഷറർ എൽദോ ബാബു വട്ടക്കാവിൽ, എൻ.യു.എൽ.എം ഓഫിസർ എയ്ഞ്ചൽ ബിജോയി എന്നിവർ പ്രസംഗിച്ചു.