സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ദ്രന്‍സാണ് മികച്ച നടന്. ആളൊരുക്കത്തിലെ അഭിനയമാണ് ഇന്ദ്രന്‍സിനെ പുരസ്കാര നേട്ടത്തിലെത്തിച്ചത്.ടേക്ക് ഓഫിലെ പ്രകടനത്തിലൂടെ പാര്‍വ്വതി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് പാര്‍വ്വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്നത്.നേരത്തെ ചാര്‍ലിയിലെ അഭിനയത്തിലൂടെ പാര്‍വ്വതി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്. ഇ മ യു എന്ന ചിത്രമാണ് പെല്ലിശ്ശേരിയെ പുരസ്കാര നേട്ടത്തിലെത്തിച്ചത്.മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം ഷെഹ്ബാസ് അമന് സ്വന്തമാക്കി.മന്ത്രി എ കെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മികച്ച സ്വഭാവ നടന്: അലന്‍സിയര്‍, മികച്ച സ്വഭാവ നടി: മോളി വത്സന്, മികച്ച ഗായകന്: ഷഹബാസ് അമന് (മായാനദി), മികച്ച ഗായിക: സിതാര കൃഷ്ണകുമാര്‍ (വിമാനം), മികച്ച നവാഗത സംവിധായകന്: മഹേഷ് നാരായണന് (ടേക്ക് ഓഫ്), ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു.
ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. ഏദന്‍ മികച്ച രണ്ടാമത്തെ കഥാചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച ചലച്ചിത്ര ഗ്രന്ഥം – സിനിമകാണും ദേശങ്ങള്‍ – സി വി മോഹനകൃഷ്ണന്.
ലേഖനം – റിയലിസത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍.37 ല്‍ 28 പുരസ്കാരങ്ങള്‍ നേടുന്നവരും ആദ്യമായാണ് പുരസ്കാരത്തിനു പരിഗണിക്കപ്പെടുന്നത്.
ടി.വി ചന്ദ്രന് അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിക്ക് മുന്‍പാകെ 110 ചിത്രങ്ങളാണ് പരിഗണനയ്ക്കുവന്നത്. ഇതില്‍ 58 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു വനിതാ സംവിധായിക മാത്രമാണ് ഉണ്ടായിരുന്നത്.ജൂറിയില്‍ സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എന്‍ജിനിയര്‍ വിവേക് ആനന്ദ്, കാമറാമാന് സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന് ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന് കല്പകവാടി, എഴുത്തുകാരനും അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണ് മെംബര്‍ സെക്രട്ടറി.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഒറ്റനോട്ടത്തില്‍
മികച്ച നടന്: ഇന്ദ്രന്‍സ് (ആളൊരുക്കം)
മികച്ച നടി: പാര്‍വതി (ടേക്ക് ഓഫ്)
മികച്ച സ്വഭാവ നടന്: അലന്‍സിയര്‍
മികച്ച സ്വഭാവ നടി: മോളി വത്സന്
മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം.
മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദന്‍
മികച്ച സംവിധായകന്: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ)
മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദന്‍
മികച്ച ഗായകന്: ഷഹബാസ് അമന് (മായാനദി)
മികച്ച ഗായിക: സിതാര കൃഷ്ണകുമാര്‍ (വിമാനം)
മികച്ച നവാഗത സംവിധായകന്: മഹേഷ് നാരായണന് (ടേക്ക് ഓഫ്)
മികച്ച സംഗീത സംവിധായകന്: എം.കെ.അര്ജുനന് (ഭയാനകം)
ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു.
കഥാകൃത്ത് – എം.എ. നിഷാദ്
മികച്ച തിരക്കഥ – സജി പാഴൂര്‍ ( തൊണ്ടി മുതലും ദൃക്സാക്ഷിയും )
ബാലതാരങ്ങള്‍ – മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര
പശ്ചാത്തല സംഗീതം – ഗോപീസുന്ദര്‍
ഗാനരചയിതാവ് – പ്രഭാവര്‍മ.
ക്യാമറ – മനേഷ് മാധവ്.