കോട്ടയം: പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫിന്റെ എതിര്‍പ്പിനെ അവഗണിച്ച് കേരള കോണ്‍ഗ്രസ് എം തോമസ് ചാഴികാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
ജോസഫ് വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പും സമ്മര്‍ദവും മറികടന്നാണ് തീരുമാനം.
താന്‍ മത്സരിക്കുമെന്നും സീറ്റ് ലഭിക്കുമെന്ന് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകളില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും പി ജെ ജോസഫ് വൈകീട്ടും വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസും ചില മതമേലധ്യക്ഷന്മാരും പി ജെ ജോസഫിനായി രംഗത്തിറങ്ങി. തന്റെ വിശ്വസ്തനായ തോമസ് ചാഴിക്കാടന് സീറ്റ് നല്കാന് മാണി തീരുമാനിക്കുകയായിരുന്നു.
ജോസഫ് വിഭാഗം നേതാക്കള്‍ തൊടുപുഴയില്‍ യോഗം ചേരുകയാണ്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജോസഫ് വിഭാഗം പാര്‍ട്ടിവിട്ടേക്കുമെന്ന് സൂചന. കോട്ടയം സീറ്റില്‍ മത്സരിക്കണമെന്ന വര്‍ക്കിംഗ് പ്രസിഡന്റുകൂടിയായ പി ജെ ജോസഫിന്റെ ആവശ്യം അംഗീകരിക്കാത്ത മാണി വിഭാഗത്തിന്റെ നിലപാടില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയിലാണ്