മമ്മൂട്ടി അഭിനയിച്ച ‘പഴശ്ശി രാജ’, സുരേഷ് ഗോപിയുടെ ‘ഭൂമി മലയാളം’, സുരാജിന്റെ ‘പേടിത്തൊണ്ടന്‍’ തുടങ്ങിയ മലയാള ചലച്ചിത്രങ്ങള്‍ക്ക് ചിത്രീകരണ വേദിയായതില്‍ ഈ മനയും ഉള്‍പ്പെടുന്നു. കണ്ണൂര്‍ ജില്ലയിലെ തളിപറമ്പ് , ഏഴോം – പഴയങ്ങാടി റൂട്ടില്‍ നരിക്കോടാണ് ഈ മന സ്ഥിതി ചെയ്യുന്നത്. മുന്നൂറിലേറെ വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്, 12 കെട്ടുകളുള്ള ഈ മനയ്ക്ക്. ഇവിടെയും ഇപ്പോള്‍ ആള് താമസമില്ലാതായിരിക്കുന്നു.
ഈ മനയ്ക്കുളളിലെ നിലവറയില്‍ നിന്നും ആരംഭിച്ച് എവിടെയോ അവസാനിക്കുന്ന ഒരു ഭൂഗര്‍ഭ തുരങ്കത്തിന്റെ പ്രവേശന മുഖം ഇപ്പോഴും ഈ മനയില്‍ ദൃശ്യമാണ്. കുപ്പം പുഴയില്‍ ജലനിരപ്പുയരുമ്പോള്‍ ഇതിന്റെ സൂചന ഈ നടപ്പാതയില്‍ ദൃശ്യമാണത്രേ !.
പെരിഞ്ചെല്ലൂര്‍ എന്ന ബ്രാഹ്മണ ഗ്രാമത്തിലെ ആഢ്യ കുടുംബങ്ങളിലൊന്നാണ് ഈ ഇല്ലവും. 32 തെയ്യക്കോലങ്ങള്‍ നിറഞ്ഞാടുന്ന ഏറെ വിശിഷ്ടമായ ‘മലയരാട്ട് തെയ്യം’ നടത്തി വരുന്ന അപൂര്‍വ്വ ഇല്ലമാണിത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഏറെ ചെലവ് വരുന്ന ഈ തെയ്യം അവസാനമായി ഇവിടെ നടത്തിയത്.108 തവണകളോളം അഗ്നിപ്രവേശം നടത്തുന്ന തീച്ചാമുണ്ടിക്കോലം ഈ തെയ്യത്തിന്റെ പ്രത്യേകതയാണ്. ഏഴോം, പഴയങ്ങാടി വരെയുള്ള പ്രദേശത്തെ മലയന്‍, പെരുവണ്ണാന് തുടങ്ങിയ സമുദായങ്ങളില്‍പ്പെട്ട തെയ്യം കലാകാരന്മാരെ പട്ടും വളയും നല്കി ആദരിക്കുന്ന ചടങ്ങ് ഇപ്പോഴും നടത്തി വരുന്ന അപൂര്‍വ്വം മനകളിലൊന്നാണ് ഈ മനയും.
പ്രമോദ്കുമാര്‍ മംഗലത്തിന്റെ യാത്രവിവരണം: