ന്യൂഡല്‍ഹി: ബാലാകോട്ടെ ഭീകര താവളങ്ങളില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ ഇന്ത്യക്കെതിരേ പാക്കിസ്ഥാന് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം. ബാലാകോട്ടില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണം ലക്ഷ്യം കണ്ടുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
#WATCH Ministry of External Affairs (MEA) Spokesperson, Raveesh Kumar responds to ANI's questions on Pakistan PM Imran Khan's latest statement and on Nirav Modi's extradition. pic.twitter.com/Omao4MIXDt
— ANI (@ANI) March 9, 2019
വ്യോമാക്രമണം നടത്തിയതിന്റെ തെളിവുകള്‍ക്കായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. എഫ്16 വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചില്ലെന്ന പാക് വാദം കള്ളമാണ്. ഇക്കാര്യം പരിശോധിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരേ കടുത്ത നടപടിയെടുക്കുമെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.