മൂവാറ്റുപുഴ: ലോക വനിതാ ദിനത്തിൽ നഗര സഭയിലെ ക്ലീനിംഗ് തൊഴിലാളികൾക്ക് ആദരം ഒരുക്കി ജെ.സി.ഐ റിവർ വാലി വനിതാ വിഭാഗം മാതൃകയായി.
നഗരസഭയിലെ 28 ജീവനക്കാരെയാണ് വനിതാ ദിനത്തിൻ്റെ ഭാഗമായി ആദരിച്ചത്. ജീവനക്കാർക്ക് സമ്മാനങ്ങളും പ്രശംസ പത്രവും നൽകി ആദരിച്ചു.
മുനിസിപ്പൽ ചെയർ പേഴ്സൺ ഉഷ ശശിധരൻ യോഗം ഉൽഘാടനം ചെയ്തു. ചടങ്ങിൽ ജെ.സി.ഐ ചെയർപേഴ്സൻ ബിജി ജോണി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ
മുനിസിപ്പൽ കൗൺസിലർ നിഷ പി.പി, ജെ.സി.ഐ
ചാപ്റ്റർ പ്രസിഡന്റ് ഫഹദ് ബിൻ ഇസ്മായിൽ , സോൺ മുൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, സോൺ വൈസ് പ്രസിഡന്റ് ജെയ്സൺ ജോയ് , സെക്രട്ടറി ജോബി മുണ്ടക്കൻ വനിതാ മെമ്പർമാരായ സിന്ധു ജോർജ് , ജാസ്മിൻ ഫഹദ്, അൻസാ ഫിറോസ് , ഹസീന റഷീദ് ,അനു ബിനോ , തുടങ്ങിയവർ പങ്കെടുത്തു.