കോതമംഗലം മാര്‍ അത്ത നേഷ്യസ് (ഓട്ടോണമസ് ) കോളേജിലെ എം കോം ഇന്റര്‍ നാഷണല്‍ ബിസിനസ് വിഭാഗത്തിന്റെയും വുമണ്‍ സെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്രാ വനിതാ ദിനം ആചരിച്ചു. കോതമംഗലം മുനിസിപാലിറ്റിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രായമേറിയ വനിതകളെ പൊന്നാട അണിയിച്ചു ആദരിച്ചും, വിവിധ കലാപരിപാടികളോടും മത്സരങ്ങളോടു കൂടിയും വിദ്യാര്‍ത്ഥികളും അധ്യാപകരും സപര്യ എന്ന പരിപാടി ആഘോഷിച്ചു. മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ശ്രീമതി മഞ്ജു സിജു ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ഷാന്റി എ അവിരാ അദ്യക്ഷത വഹിച്ചു.
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഈ വര്‍ഷത്തെ ആശയമായ ‘ ബാലന്‍സ് ഫോര്‍ ബെറ്റര്‍’ അര്‍ത്ഥവത്താക്കി, എം കോം ഇന്റര്‍നാഷണല്‍ ബിസിനസ് വിഭാഗത്തിലെ നാലാം സെമസറ്ററിലെയും രണ്ടാം സെമസ്റ്ററിലെയും ആണ്‍കുട്ടികളാണ് സപര്യ എന്ന ഈ പരിപാടി സംഘടിപ്പിച്ചത്. വകുപ്പ് മേധാവി ഷാരി സദാശിവന് അധ്യാപകരായ ആര്യാ ഗോപി , അബിത എം റ്റി , സഞ്ചു എല്‍ദോസ് എന്നിവരാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കിയത്.