നായിക-നായകന് എന്ന ലാല്‍ ജോസ് ഷോയിലൂടെ ശ്രദ്ധേരായ നന്ദു ആനന്ദും റോഷന് ഉല്ലാസ്സും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഓട്ടം. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. “സ്വാഗതമോതുന്നു” എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്.
ശ്രീകുമാരന്‍ തമ്ബി എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് 4 മ്യൂസിക്സ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണന് ആണ്. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തും.
തോമസ് തിരുവല്ലയാണ് ‘ഓട്ടം’ നിര്‍മ്മിക്കുന്നത്. നവാഗതനായ സാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ രാജേഷ് കെ. നാരായണനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.