മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലെ നവീകരണം പൂര്‍ത്തിയാക്കിയ മുല്ലപ്പുഴച്ചാല്‍-കോട്ടറോഡിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി, വാര്‍ഡ് മെമ്പര്‍ റെബി ജോസ്, മുന്‍പഞ്ചായത്ത് പ്രസിഡന്റ് ജോയി തോമസ്, ബേബി ആണ്ടൂര്‍, ജോസ് കൊച്ചുമുട്ടം എന്നിവര്‍ സമ്പന്ധിച്ചു. ആയവന ഗ്രാമപഞ്ചായത്തിലെ മുല്ലപ്പുഴച്ചാലില് നിന്നും ആരംഭിച്ച് കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ കോട്ടകവലയില് അവസാനിക്കുന്ന റോഡ് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കി റോഡ് കോണ്‍ഗ്രീറ്റ് ചെയ്താണ് നവീകരിച്ചത്.