‘റണ്‍ രാജാ റണ്‍’ എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകന് സുജിത്ത് സംവിധാനം ചെയ്ത് പ്രഭാസ് നായകനാകുന്ന ‘സാഹോ’യുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘നമ്മളെല്ലാം ആകാംക്ഷയോടെ കാത്തിരുന്ന നിമിഷം’ എന്ന അടിക്കുറിപ്പോടെയാണ് ടീസര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
The moment that we all were eagerly waiting for!
Shades of Saaho Chapter #2 out on 3rd March 2019. Stay tuned for more updates! #ShadesOfSaaho2#Prabhas @ShraddhaKapoor @sujeethsign @UV_Creations @TSeries pic.twitter.com/nif1UovYDN
— Saaho (@SaahoOfficial) February 26, 2019
ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന സാഹോയ്ക്ക് മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്.വിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാള നടന് ലാല്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നുണ്ട്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്.മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളില്‍ എത്തും.