മൂവാറ്റുപുഴ: ചങ്ങരംകുളത്ത് വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു. മൂവാറ്റുപുഴ
കാളചന്തയിൽ താമസിക്കുന്ന ചെരട്ടിക്കാട്ടിൽ ഷാജി (47- പഴം ഷാജി ) യാണ് അശ്വനി ആശുപത്രിയിൽ മരിച്ചത്.
ഞായറാഴ്ച വെളുപ്പിന് മൂന്നിന് വട്ടപ്പാറയിൽ ആണ് അപകടം നടന്നത്. മൂവാറ്റുപുഴ ഉറവക്കുഴി പടിഞ്ഞാറേ ചാലിൽ യൂസഫിൻ്റെ മകൻ സമർ യൂസഫ് (27), കൊല്ലം കൂടിയിൽ ബഷീർ മകൻ ഷിബിൻ (29) എന്നിവ സംഭവ ദിവസം മരിച്ചിരുന്നു.
വാഹന വ്യാപാരികളാണ് മൂവരും. കണ്ണൂരിൽ പോയി മടങ്ങി വരവേയാണ് അപകടം നടന്നത്.
മരിച്ച രണ്ടു പേരും അടുത്തിടെയാണ് വിവാഹിതരായത്. ഷക്കീലയാണ് ഷാജിയുടെ ഭാര്യ. ഇലാഹിയ സ്കൂൾ വിദ്യാർത്ഥികളായ ദുൽഖർ,നിലൂഫർ എന്നിവരാണ്.