മൂവാറ്റുപുഴ: നിര്ദ്ധനയുവാവ് ചികിത്സാ സഹായം തേടുന്നു. തോട്ടഞ്ചേരി മൂഴിയ്ക്കത്തണ്ടേല് എം.കെ.രാജനാണ് ഹൃദയ ശസ്ത്രക്രിയക്കായി ഉദാരമനസുകളുടെ സഹായം തേടുന്നത്. തോട്ടംഞ്ചേരി തൂക്കുപാലം കോളനിയില്‍ താമസിക്കുന്ന രാജന് സ്വന്തം കുടുംബത്തേയും, ഭര്‍ത്താവ് കൈവിട്ട സഹോദരിയുടെ കുടുംബവും രാജന്റ സംരക്ഷണയിലാണ് കഴിയുന്നത്.
നിര്‍ദ്ധന കുടുംബാംഗമായ രാജന്റെ ഹൃദയശസ്ത്രക്രിയക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. രാജന്റെ ഹൃദയ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിന് പഞ്ചായത്ത് അംഗം വിന്‍സന്റ് ജോസഫിന്റെ നേതൃത്വത്തില്‍ രാജന് കുടുംബസഹായസമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഭാഷ് കടയ്ക്കോട് രക്ഷാധികാരിയും, വിന്‍സന്റ് ജോസഫ് ചെയര്‍മാനായും, റാണി റെജി ജനറല്‍ കണ്‍വീനറായും, തങ്കച്ചന് പറയിടം ട്രഷററുമായി കമ്മിറ്റി രൂപീകരിച്ച് എസ്.ബി.ഐ മൂവാറ്റുപുഴ ബ്രാഞ്ചില്‍ അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍ രാജന് എം.കെ, അക്കൗണ്ട് നമ്പര്‍. 33257997507, ഐ.എഫ്.സി.കോഡ്. എസ്.ബി.ഐ.എന്‍ 0008652