കോട്ടയം: കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ മാണി നയിക്കുന്ന കേരളയാത്ര ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കും. രാവിലെ വൈക്കത്ത് ആരംഭിക്കുന്ന യാത്ര വൈകുന്നേരം പാലയില്‍ സമാപിക്കും. കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന് എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യും. നാളെ മുതല്‍ ആലപ്പുഴ ജില്ലയിലാണ് ജാഥ പര്യടനം നടത്തുന്നത്.