ന്യൂഡെല്‍ഹി: ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും ലോകേഷ് രാഹുലിന്റെയും സസ്പെന്ഷന് ബി.സി.സി.ഐ നീക്കി. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലെ ലൈംഗിക പരാമര്‍ശത്തിന്റെ പേരിലാണ് താരങ്ങളെ സസ്പെന്‍ഡ് ചെയ്തിരുന്നത്. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി യോഗത്തിലാണ് ഇരുവരുടേയും വിലക്ക് ഒഴിവാക്കാന്‍ തീരുമാനമെടുത്തത്. നേരത്തെ ശിക്ഷാ നടപടിയുടെ ഭാഗമായി ഇരുവരേയും ആസ്ട്രേലിയക്കെതിരായ ഏകദിന പര്യടനത്തില്‍ നിന്ന് ബി.സി.സി.ഐ തിരിച്ചുവിളിച്ചിരുന്നു. പുതിയ അമിക്കസ്ക്യൂറിയായ പി.എസ് നരസിംഹയുമായി ആലോചിച്ചാണ് ഇടക്കാല ഭരണസമിതി വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. അതേസമയം സസ്പെന്ഷന് പിന്‍വലിച്ചതോടെ ഹര്‍ദിക് പാണ്ഡ്യ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നേക്കുമെന്നാണ് സൂചന. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍ അവതാരകനായ കോഫീ വിത് കരണ്‍ ഷോയില്‍ ആയിരുന്നു ഇരുവരുടെയും വിവാദ പരാമര്‍ശങ്ങള്‍.