ഡര്ബന്: പാക്കിസ്ഥാനെതിരെ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ റസി വാന്‍ ഡര് ഡുസെന്‍, ഫെഹ്ലുകായോ എന്നിവരുടെ അര്‍ധശതകങ്ങളും ബൗളര്‍മാരും ചേര്‍ന്നാണ് ആഫ്രിക്കന്‍ കരുത്തര്‍ക്ക് ജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഓരോ വിജയം വീതം സ്വന്തമാക്കി. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക സന്ദര്‍ശകരെ 203ന് പുറത്താക്കി. 4 വിക്കറ്റ് വീഴ്ത്തിയ ഫെഹ്ലുകായോ ആണ് പാക്കിസ്ഥാനെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 42ാം ഓവറില്‍ ലക്ഷ്യം കണ്ടും. റസി വാന്‍ ഡര് ഡുസെന്‍ 80 റണ്‍സും ആന്‍ഡിലെ ഫെഹ്ലുകായോ 69 റണ്‍സും നേടി.