മൂവാറ്റുപുഴ ടൗണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ആസ്ഥാനമായിട്ടുള്ള റെറ്റ്സ് സംഘം മൂവാറ്റുപുഴ ടൗണ്‍ പ്ലാനിങ്ങിന് വേണ്ടി സമഗ്രമായ പ്രോജ്കറ്റ് തയ്യാറാക്കുമെന്ന് മൂവാറ്റുപുഴ ടൗണ്‍ ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു. ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അവര്‍ പറഞ്ഞു.
മൂവാറ്റുപുഴ ടൗണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത്തെ മൂവാറ്റുപുഴ ഹാഫ് മാരത്തോണ്‍ പ്രളയത്തേ തുടര്‍ന്ന് നവംബറിലേക്ക് മാറ്റിവെയ്ക്കുവാന്‍ തീരുമാനിച്ചു. എല്ലാ വര്‍ഷവും ജനുവരിയാണ് മാരത്തോണ്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇക്കുറി പ്രളയത്തേ തുടര്‍ന്നുണ്ടായ ദുരിതം മൂലമാണ് മാരത്തോണ്‍ മാറ്റി വച്ചത്. യോഗത്തില്‍ പ്രസിഡന്റ് പ്രൊ.ജോസുകുട്ടി ജെ ഒഴുകയില്‍ അദ്ധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി
സാബു ജോണ്‍ (പ്രസിഡന്റ്) ജിനു മടേയ്ക്കല്‍ (വൈ.പ്രസിഡന്റ്) ബിജു നാരായണന് (ജനറല്‍ സെക്രട്ടറി) യൂസഫ് അന്‍സാരി (സെക്രട്ടറി) ആര്.ബിജു (ട്രഷറര്‍), എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രൊ ജോസ്കുട്ടി. ജെ. ഒഴുകയില്‍, എല്‍ദോ ബാബു വട്ടക്കാവില്‍, എന്‍.കെ.രാജന് ബാബു, തോമസ് പാറയ്ക്കന്‍ എന്നിവരെയും തെരഞ്ഞെടുത്തു.