മൂവാറ്റുപുഴ: കച്ചേരി താഴത്തെ ആര്‍ച്ച് വാഹനമിടിച്ച് തകര്‍ത്തതിനെ തുടര്‍ന്ന് സി.പി.ഐ. പ്രാദേശിക നേതൃത്വം നുണപ്രചരണം നടത്തുകയാണന്ന് ഡി.സി.സി.ജനറല്‍ സെക്രട്ടറി പി.പി.എല്‍ദോസ് പറഞ്ഞു. പാലത്തിന്റെ തകര്‍ന്ന ആര്‍ച്ച് നിര്‍മ്മിച്ചത് ഇടത് മുന്നണി നേതൃത്വം നല്കുന്ന മൂവാറ്റുപുഴ നഗരസഭയാണ്.ഇത് മറച് വച് മുന്‍ ഗവണ്മെന്റിന്റെ കാലത്ത് പുരാവസ്തു വകുപ്പ് പഴയപാലത്തില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചതാണ് ആര്‍ച്ച് എന്ന് വരുത്തി തീര്‍ത്ത് അഴിമതി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കച്ചേരിതാഴം പഴയ പാലത്തിന്റെ ഇരു പ്രാവശന കവാടങ്ങളിലും ആര്‍ച് നിര്‍മ്മിക്കാന്‍ തീരുമാനിച്ച് തുക വകയിരുത്തിയത് നഗരസഭയാണ്.ഇതില്‍ സി.പി.ഐ.ഓഫീസ് സ്ഥിതി ചെയ്യുന്ന ഭാഗെത്ത ആര്‍ച്ച് അര്‍ദ്ധരാത്രിയില്‍ മുറിച്ച് മാറ്റിയതും, സി.പി.ഐ. നേതൃത്വമാണ്.5 ലക്ഷം രൂപാ ചിലവിലായിരുന്നു ആര്‍ച് നിര്‍മ്മാണം. സ്വന്തം ഭരണത്തില്‍ നടന്ന അഴിമതിയുടെ പ്രതിരൂപമാണ് ഇന്നലെ വാഹനമിടിച്ച് തകര്‍ന്ന ആര്‍ച്ച്.ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും സി.പി.ഐ. പിന്മാറണം. തകര്‍ന്ന ആര്‍ച്ചില്‍ റീത്ത് വച്ച് പ്രതിഷേധിച്ച സി.പി.ഐ. യഥാര്‍ത്ഥത്തില്‍ ഇടത് മുന്നണി എന്ന സ്വന്തം ശരീരത്തിലാണ് റീത്ത് സമര്‍പ്പിച്ചതെന്നും അദേഹം പറഞ്ഞു.