മൂവാറ്റുപുഴ: 1.62 കോടി രൂപ മുടക്കി മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നവീകരിച്ച മൂവാറ്റുപുഴ കച്ചേരിത്താഴം പഴയ പാലത്തി സ്ഥാപിച്ച ആര്‍ച്ച് കഴിഞ്ഞ രാത്രി വാഹനം തട്ടി തകര്‍ന്നു വീണ സംഭവത്തില്‍ വിജിലന്‍സ് അന്വേക്ഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചും തകര്‍ന്ന് വീണ ആര്‍ച്ചില്‍ റീത്ത് സമര്‍പ്പണവും നടത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് യു.ഡി.എഫിന്റെ പ്രധാന പ്രധാന വികസന നേട്ടങ്ങളില്‍ ഒന്നായിരുന്നു മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന്റെ നവീകരണം. അന്ന് പാലം നവീകരണത്തില്‍ അഴിമതി ആരോപിച്ച് സി.പി.ഐ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. പാലം നിര്‍മാണത്തിലെ അഴിമതിയെകുറിച്ച് സമഗ്ര അന്വോക്ഷണം നടത്തി കുറ്റക്കാരെ മാതൃക പരമായി ശിക്ഷിക്കണമെന്നും സി.പി.ഐ.ആവശ്യപ്പെട്ടു. പ്രതിഷേധ സമരം സി.പി.ഐ. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.എ. നവാസ് ഉദ്ഘാടനം ചെയ്യതു ലോക്കല്‍ സെക്രട്ടറി വി.കെ.മണി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.എ.സനീര്‍, പി.പി.മീരാന്‍, സി.എം.ഇബ്രാഹിം കരീം, പി.വി.സജീവ്, ജോര്‍ജ്ജ് വെട്ടിക്കുഴി കെ.പ്രദീപ്, സാജി പാലത്തിങ്കല്‍, കെ.എ അസീസ്, കെ.തങ്കപ്പന്, എ.എന്‍.ചന്ദ്രന്, കെ.ആര്.അരുണ്‍, സി.എം.ഷബീബ്, സി.എന്‍.ഷാനവാസ് എന്നിവര്‍ നേതത്വം നല്കി.